20 May 2012
  • Pause
  • Previous
  • Next
1/1

Health

ഈജിപ്റ്റ്‌ - സൗദിയി വിസ നിറുത്തിവെച്ചു

egypt-visaറിയാദ്: ഈജിപ്തിലെ സൗദി എംബസിയും കോണ്‍സുലേറ്റും അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സൗദിയിലേക്കുള്ള വിസ നടപടികള്‍ പൂര്‍ണമായും നിറുത്തിവെച്ചതായി ഈജിപ്തിലെ സൗദി അംബാസഡര്‍ അഹ്മദ് ഖത്താന്‍ അറിയിച്ചു. ഈജിപ്ഷ്യന്‍ അഭിഭാഷകനായ അഹ്മദ് അല്‍ ജീസാവിയെ സൗദിയില്‍ തടവിലാക്കിയതിനെ തുടര്‍ന്ന് കൈറോയിലെ സൗദി എംബസിക്കു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടികളാണ് എംബസി അടച്ചുപൂട്ടാനും അംബാസഡറെ തിരിച്ചുവിളിക്കാനും സൗദിയെ പ്രേരിപ്പിച്ചത്. അതേസമയം, ഈജിപ്തിലെയും സൗദി അറേബ്യയിലെയും ഉന്നതതല നയതന്ത്ര പ്രതിനിധിസംഘം പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഇരുഭാഗത്തു നിന്നുമുള്ള വ്യാപാരിപ്രമുഖരുടെ സംഘടനയും പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ആരായുന്നുണ്ട്. അതിന്‍െറ ഭാഗമായി സൗദി-ഈജിപ്ഷ്യന്‍ ബിസിനസ് കൗണ്‍സിലിലെ പ്രമുഖരുടെ സംയുക്ത സമിതി ഉടനെ ചേരും. ഉഭയകക്ഷി ബന്ധത്തില്‍ സംഭവിക്കുന്ന വിള്ളലുകള്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തികമേഖലയെത്ത പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ പ്രശ്നപരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല സാദിഖ് ദഹ്ലാന്‍ അറിയിച്ചു. ഈജിപ്തിലെ സൗദി നിക്ഷേപ സംരംഭങ്ങളുമായി സഹകരിച്ച് ഏകദേശം ഒരുലക്ഷം ഈജിപ്തുകാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വഷളാകുന്നത് സാമ്പത്തിക രംഗത്ത് പ്രശ്നമുണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ എംബസി ആസ്ഥാനത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ അധികൃതരുടെ അറിവോടെയല്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
           ഈമാസം 17ന് കൈറോയില്‍നിന്ന് ഭാര്യയോടൊപ്പം ജിദ്ദ വിമാനത്താവളത്തിലെത്തിയ ഈജിപ്ഷ്യന്‍ അഭിഭാഷകനായ അഹ്മദ് അല്‍ജീസാവിയുടെ കൈവശം മയക്കുമരുന്ന് കാപ്സ്യൂളുകള്‍ കണ്ടതിനെതുടര്‍ന്ന് സൗദി സുരക്ഷാവിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. ഭാര്യ ശാഹിന്ത ഫത്ഹി കഴിഞ്ഞ ദിവസം ഈജിപ്തിലേക്ക് തിരിച്ചുപോയി. എംബസി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സൗദി അംബാസഡര്‍ ഇന്നലെ ശക്തമായ സുരക്ഷാവലയത്തില്‍ റിയാദില്‍ തിരിച്ചെത്തി.

KeralaYathra Inauguration

sunnionlineclassadv
sirajnewsadv

Special Video

stronglites new 1
font problem